ദേശീയ യുവജനദിനം- തലസ്ഥാനത്ത് വിവിധ പരിപാടികള്‍

January 8, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ ഈ മാസം 12 വരെ വിവിധ പരിപാടികള്‍ നടത്തും. ഇന്നലെ ആരംഭിച്ച് 10 വരെ എല്ലാ ദിവസവും വൈകുന്നേരം ആറ് മണി മുതല്‍ എട്ട് മണിവരെ ഗാന്ധിപാര്‍ക്ക്/നായനാര്‍ പാര്‍ക്ക് എന്നിവിടങ്ങളില്‍ വെച്ച് പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുന്ന പ്രഭാഷണ പരമ്പര, കള്‍ച്ചറല്‍ പ്രോഗ്രാം എന്നിവ നടത്തും.

 ജനുവരി 9 മുതല്‍ 11 വരെ സത്യന്‍ സ്മാരക ഹാള്‍, പ്രൊഫ.കൃഷ്ണപിള്ള മെമ്മോറിയല്‍ ഹാള്‍ എന്നിവിടങ്ങളില്‍ വെച്ച് രാവിലെ 10 മുതല്‍ നാല് വരെ യൂത്ത് ജേര്‍ണലിസ്റ് ക്യാമ്പ്, യൂത്ത് ലീഡര്‍ഷിപ്പ് ക്യാമ്പ് എന്നിവയും ജനുവരി 11 ന് രാമകൃഷ്ണ ആശ്രമാത്തിന്റെ ആഭിമുഖ്യത്തില്‍ 300 -ഓളം കുട്ടികള്‍ പങ്കെടുക്കുന്ന സംസ്ഥാനതല സാഹിത്യ മത്സരങ്ങളും ഉണ്ടായിരിക്കും. ജനുവരി 12 ന് മ്യൂസിയത്തില്‍ നിന്നും 4000 -ഓളം പേര്‍ പങ്കെടുക്കുന്ന യൂത്ത് റാലി സെന്‍ട്രല്‍ സ്റേഡിയത്തില്‍ സമാപിക്കുന്നതാണ്. കായിക യുവജനകാര്യ വകുപ്പ്, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് എന്നിവയുടെ സഹയത്തോടെയും, എന്‍.എസ്.എസ്., എന്‍.സി.സി., നെഹ്റു യുവ കേന്ദ്ര, എസ്.ആര്‍.കെ. എന്നിവയുടെ സഹകരണത്തോടെയുമാണ് പരിപാടി നടത്തുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍