സ്വകാര്യ ബസ് സമരം ഒത്തുതീര്‍പ്പായി

January 8, 2013 കേരളം

fareകൊച്ചി: വേതന വര്‍ദ്ധനവ്  ആവശ്യപ്പെട്ട് സ്വകാര്യ ബസ് തൊഴിലാളികള്‍ നടത്തിവന്ന  സമരം ഒത്തുതീര്‍ന്നു. മോട്ടോര്‍ തൊഴിലാളി സംയുക്ത സമരസമിതി നേതാക്കളുമായി മന്ത്രിമാരായ ഷിബു ബേബിജോണും ആര്യാടന്‍ മുഹമ്മദും  നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. തൊഴിലാളികള്‍ക്ക് ദിവസം 60 രൂപയുടെ വേതന വര്‍ദ്ധനയുണ്ടാകുമെന്ന ഉപാധിയിലാണ് സമരം അവാനിപ്പിച്ചത്.

സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ്, എസ്.ടി.യു, യു.ടി.യു.സി, ടി.യു.സി.ഐ, എ.ഐ.ടി.യു.സി, എച്ച്.എം.എസ്, എസ്.ടി.യു എന്നീ സംഘടനകളാണ് പണിമുടക്കിയത്.  നിലവിലുള്ള ശമ്പളത്തിന്റെ 50 ശതമാനം വര്‍ധനയാണ് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം