മന്ത്രി അനൂപ് ജേക്കബിനെതിരെ വിജിലന്‍സ് അന്വേഷണം

January 10, 2013 പ്രധാന വാര്‍ത്തകള്‍

തൃശ്ശൂര്‍:  മന്ത്രി അനൂപ് ജേക്കബിനും കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് വര്‍ക്കിംഗ് ചെയര്‍മാന്‍ ജോണി നെല്ലൂരിനും എതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്.  തൃശൂര്‍ വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ജില്ലാ സപ്ലൈ ഓഫീസര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ തുടങ്ങിയ തസ്തികകളിലേക്ക് സ്ഥലംമാറ്റം നല്‍കുന്നതിനും, അനധികൃതമായി റേഷന്‍ മൊത്തവ്യാപാര ഡിപ്പോ അനുവദിക്കുന്നതിനും മറ്റുമായി കൈക്കൂലി വാങ്ങിയെന്നാരോപിച്ച് ഓള്‍ ഇന്ത്യ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ദേശീയ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ തൃശ്ശൂര്‍ വിജിലന്‍സ് കോടതി മുമ്പാകെ നല്‍കിയ പരാതിയിലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.  ഏപ്രില്‍ 17-നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. വിജിലന്‍സിന്റെ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണച്ചുമതല.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍