സ്കൂള്‍ കലോത്സവം മാറ്റിവെയ്ക്കാനാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

January 10, 2013 കേരളം

School logoതിരുവനന്തപുരം: ഇടതു സര്‍വീസ് സംഘടനാ അധ്യാപകര്‍ സമരത്തിലേക്ക് നീങ്ങിയതിനെത്തുടര്‍ന്ന് അനിശ്ചിതത്വത്തിലായ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ നടത്തിപ്പ് മാറ്റിവെയ്ക്കാനാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കലോത്സവത്തിന്റെ പ്രധാനവേദിയില്‍ 26 ന് റിപ്പബ്ളിക് ദിന പരേഡ് നടത്തേണ്ടതുള്ളതുകൊണ്ടു തന്നെ കലോത്സവം മാറ്റിവെയ്ക്കാനാകില്ല. സമരം ചെയ്യുന്ന അധ്യാപകര്‍ക്കും ഇക്കാര്യം അറിയാമെന്നും അദ്ദേഹം പറഞ്ഞു. കലോത്സവവുമായി സഹകരിക്കണമെന്ന് അധ്യാപകരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം