ലഷ്‌ക്കര്‍ ഇ തോയ്ബ മേധാവി ഹഫീസ് സയ്യിദ് നിയന്ത്രണരേഖയ്ക്ക് സമീപം എത്തിയതായി റിപ്പോര്‍ട്ട്

January 10, 2013 ദേശീയം

ന്യൂഡല്‍ഹി: ഭീകര സംഘടനയായ ലഷ്‌ക്കര്‍ ഇ തോയ്ബ  മേധാവി ഹഫീസ് സയ്യിദ് നിയന്ത്രണരേഖയ്ക്കു സമീപം  എത്തിയതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ പ്രധാനിയാണ് ഹഫീസ് സയ്യിദ്.  അതിര്‍ത്തി ലംഘിച്ച് ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറിയ പാക് സൈനികര്‍, ഇന്ത്യന്‍ സൈനികരെ വധിക്കുന്നതിന് ഒരാഴ്ച്ച മുമ്പാണിത്.

ചില ലഷ്‌ക്കര്‍ കമ്മാന്‍ഡര്‍മാരെയും പാകിസ്താനി ഉദ്യോഗസ്ഥരെയും ഹഫീസ് സയ്യിദ് സന്ദര്‍ശിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. സയ്യിദിന്റെ സന്ദര്‍ശനവും ഇന്ത്യന്‍ സൈനികരുടെ വധവും തമ്മില്‍ ബന്ധമുണ്ടെന്നാണ് രഹസ്യാന്വേഷണ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

അതേസമയം, ഇന്ത്യന്‍ സൈനികര്‍ക്ക് നേരെയുള്ള ആക്രമണം അന്താരാഷ്ട്രവത്ക്കരിക്കേണ്ടതില്ലെന്നും ഏതു സാഹചര്യവും നേരിടാനും ഇന്ത്യ സജ്ജമാണെന്നും കേന്ദ്ര ധനകാര്യ മന്ത്രി പി.ചിദംബരം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം