ശബരിമല വരുമാനം 29 കോടി

January 10, 2013 മറ്റുവാര്‍ത്തകള്‍

ശബരിമല: മകരവിളക്ക് ഉത്സവത്തിനു ക്ഷേത്രനട തുറന്നശേഷം 29 കോടി രൂപയാണ് വരുമാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ചുകോടി രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ തീര്‍ഥാടനകാലത്ത് ഇതേകാലയളവില്‍ 24 കോടി രൂപയാണ് വരുമാനം.

അയ്യപ്പഭക്തനായ വയനാട് സ്വദേശി പ്രധാന വഴിപാടായ ഉണ്ണിയപ്പം ഉത്പാദിപ്പിക്കുന്നതിനു പുതിയ മെഷീനുകള്‍ വഴിപാടായി സ്ഥാപിക്കും. ബാംഗ്ളൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്എസ് ഓട്ടോമെഷീന്‍ ഉടമ സുരേഷാണ് വഴിപാടായി പുതിയ മെഷീനുകള്‍ സ്ഥാപിക്കുന്നത്. മൂന്നുമാസത്തിനുള്ളില്‍ ഇതിന്‍റെ പ്രവര്‍ത്തനം ആരംഭിക്കുമെന്നു ദേവസ്വം ബോര്‍ഡംഗം സുഭാഷ് വാസു പറഞ്ഞു.  സന്നിധാനത്ത് ദര്‍ശനത്തിനായി മണിക്കൂറുകളോളം ക്യൂവില്‍ കാത്തുനില്‍ക്കുന്ന തീര്‍ഥാടകര്‍ക്ക് കൂടുതല്‍ ബിസ്കറ്റും കുടിവെള്ളവും വിതരണം നടത്താന്‍ നിര്‍ദേശം നല്കിയതായും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍