വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

November 4, 2010 കേരളം,മറ്റുവാര്‍ത്തകള്‍

ആലപ്പുഴ: ആലപ്പുഴ തുറവൂരില്‍ റിട്ടയേര്‍ഡ്‌ അധ്യാപികയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തുറവൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ പത്മാലയത്തില്‍ പത്മാവതിയമ്മ(80) യെ ആണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ഇവര്‍ ഒറ്റയ്‌ക്കായിരുന്നു താമസം. മോഷണശ്രമമാണ്‌ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ്‌ പ്രാഥമിക നിഗമനം. ഇവരുടെ സ്വര്‍ണാഭരണങ്ങള്‍ നഷ്‌ടപ്പെട്ടതായി സംശയമുണ്ട്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം