ആറ്റുകാലില്‍ ഭൈരവി സംഗീതാര്‍ച്ചന

January 11, 2013 കേരളം,ക്ഷേത്രവിശേഷങ്ങള്‍

തിരുവനന്തപുരം: ഭൈരവി കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ആറ്റുകാല്‍ ക്ഷേത്രസന്നിധിയില്‍ 50 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഭൈരവി സംഗീതാര്‍ച്ചന നടക്കും. 13ന് വൈകുന്നേരം 5ന് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ഭദ്രദീപം തെളിച്ച് സംഗീതാര്‍ച്ചനയ്ക്ക് തുടക്കം കുറിക്കും. മലയാളം സര്‍വകലാശാല വൈസ്ചാന്‍സലര്‍ കെ.ജയകുമാര്‍, പാറശാല ബി.പൊന്നമ്മാള്‍, മാവേലിക്കര എസ്.ആര്‍.രാജു, സംഗീതസംവിധായകന്‍ എന്‍.ജയചന്ദ്രന്‍, ആറ്റുകാല്‍ ക്ഷേത്രട്രസ്റ്റ് ചെയര്‍മാന്‍ കെ.പി.രാമചന്ദ്രന്‍ നായര്‍, പ്രസിഡന്റ് എം.രാധാകൃഷ്ണന്‍, സെക്രട്ടറി എം.എസ്.ജ്യോതിഷ്‌കുമാര്‍, ജി.ശേഖരന്‍നായര്‍, അഡ്വ.പുഞ്ചക്കരി ജി.രവീന്ദ്രന്‍നായര്‍, പത്മനാഭസ്വാമിക്ഷേത്രം എ.ഒ ജയശേഖരന്‍ നായര്‍ എന്നിവര്‍ സംബന്ധിക്കും.

15ന് വൈകുന്നേരം 7ന് പരിപാടി സമാപിക്കും. മന്ത്രി വി.എസ് ശിവകുമാര്‍, കാവാലം നാരായണ പണിക്കര്‍ എന്നിവര്‍ സമാപന ചടങ്ങില്‍ പങ്കെടുക്കും. 10 വയസുള്ള കുട്ടികള്‍ മുതല്‍ പാട്ടിന്റെ കുലപതികള്‍ വരെ ഈ പരിപാടിയുടെ ഭാഗമാകും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം