മലയാളി ജവാന്റെ മൃതദേഹം നാട്ടിലെത്തിച്ചു

January 11, 2013 മറ്റുവാര്‍ത്തകള്‍

കടയ്ക്കല്‍: മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ച സി.ആര്‍.പി.എഫ് ജവാന്റെമൃതദേഹം നാട്ടിലെത്തിച്ചു. കൊല്ലം ജില്ലയിലെ കടയ്ക്കല്‍ വയലാ കോവൂര്‍ സുധീഷ്ഭവനില്‍ മുരളീധരന്‍ പിള്ള- ശോഭന ദമ്പതിമാരുടെ മകന്‍ സുധീഷ് കുമാറാ(24) ആണ് മരിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ച ലത്തേഹാര്‍ ജില്ലയിലെ വനമേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ പത്തു സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. സുധീഷിന്റെ മൃതദേഹം ബുധനാഴ്ച വൈകിട്ട് തിരിച്ചറിഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് വിവരം വീട്ടിലറിയിച്ചത്. രാവിലെ തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹം ജന്‍മദേശമായ കൊല്ലം കടയ്ക്കലിലേക്ക് സൈനിക അകമ്പടിയോടെ കൊണ്ടുപോയി. സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍, മന്ത്രി വി.എസ് ശിവകുമാര്‍ തുടങ്ങിയവര്‍ മൃതദേഹത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

അവധിക്ക് നാട്ടിലെത്തിയിരുന്ന സുധീഷ് പത്ത് ദിവസം മുമ്പാണ് ജാര്‍ഖണ്ഡിലേക്ക് മടങ്ങിയത്. സഹോദരന്‍: സുഭാഷ്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍