പാകിസ്ഥാന്റെ ആക്രമണം ഗൗരവപൂര്‍വം പരിശോധിച്ചു വരുന്നു: എ കെ ആന്റണി

January 11, 2013 പ്രധാന വാര്‍ത്തകള്‍

a.k.antony1ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നുള്ള പാകിസ്ഥാന്റെ ആക്രമണം ഗൗരവപൂര്‍വം പരിശോധിച്ചു വരികയാണെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷമായി പാകിസ്ഥാന്‍ അതിര്‍ത്തി കടന്ന് ആക്രമണം നടത്തുന്നുണ്ടെന്നും എ കെ ആന്റണി പറഞ്ഞു. പാക് സൈനികന്‍ കൊല്ലപ്പെട്ട സംഭവം ഐക്യരാഷ്ട്രസഭയുടെ പ്രത്യേക സമിതി അന്വേഷിക്കണമെന്ന പാകിസ്ഥാന്റെ ആവശ്യം ഇന്ത്യ തള്ളി.

അതേസമയം രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുമ്പ് നിയന്ത്രണ രേഖയ്ക്ക് സമീപം ലഷ്‌കര്‍ ഇ തൊയ്ബ മേധാവി ഹാഫിസ് സയ്യിദ് എത്തിയെന്ന വാര്‍ത്ത ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ സ്ഥിരീകരിച്ചു. എന്നാല്‍ അതിര്‍ത്തിയിലെ സംഭവവികാസങ്ങള്‍ ഇരു രാജ്യങ്ങളും നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുള്ള ഉദാര വിസ നടപടികളെ ബാധിക്കില്ലെന്ന് ഇന്ത്യ ഉറപ്പു വരുത്തി.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍