മകരജ്യോതി ദര്‍ശനത്തിന് ഭക്തലക്ഷങ്ങള്‍ എത്തിത്തുടങ്ങി

January 12, 2013 ക്ഷേത്രവിശേഷങ്ങള്‍

മകരജ്യോതിദര്‍ശനത്തിനായി പര്‍ണശാല കെട്ടി കാത്തിരിക്കുന്ന ഭക്തജനങ്ങള്‍

മകരജ്യോതിദര്‍ശനത്തിനായി പര്‍ണശാല കെട്ടി കാത്തിരിക്കുന്ന ഭക്തജനങ്ങള്‍

ശബരിമല: മകരസംക്രമദിനത്തിലെ ദിവ്യജ്യോതി ദര്‍ശനത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഭക്തലക്ഷങ്ങളുടെ പ്രവാഹം തുടങ്ങിക്കഴിഞ്ഞു. ശബരിമല തീര്‍ത്ഥാടനത്തിലെ അതിപ്രധാന ചടങ്ങുകളായ മകരസംക്രമപൂജ, മകരജ്യോതിദര്‍ശനം എന്നിവയില്‍ പങ്കെടുക്കാന്‍ വിവിധ ദേശങ്ങളില്‍ നിന്നെത്തിയ അയ്യപ്പസംഘങ്ങള്‍ സന്നിധാനത്തും പരിസരത്തും പാണ്ടിത്താവളത്തും പുല്‍മേട്ടിലും പര്‍ണശാലകള്‍ തീര്‍ത്ത് കാത്തിരിപ്പ് തുടങ്ങിക്കഴിഞ്ഞു. എരുമേലി പേട്ടതുള്ളലിലും തിരുവാഭരണ ഘോഷയാത്രയിലും പങ്കെടുത്ത അയ്യപ്പന്‍ സന്നിധാനത്ത് എത്തിച്ചേരുന്നതോടുകൂടി ശബരിമലയില്‍ തിരക്ക് വര്‍ദ്ധിക്കും. തുണി, ടാര്‍പാളിന്‍, പുല്ല്, മരക്കമ്പുകള്‍ എന്നിവ ഉപയോഗിച്ച് തീര്‍ത്ത പര്‍ണശാലകളില്‍ ശരണംവിളിയോടുകൂടി അയ്യപ്പഭജനവുമായി കഴിയുന്ന സംഘങ്ങള്‍ ഇനി മകരജ്യോതി ദര്‍ശനത്തിന് ശേഷം മാത്രമേ മലയിറങ്ങൂ. മകരജ്യോതി ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് ശക്തമായ സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

 

 

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍