ഇന്ത്യാ- പാക് ബ്രിഗേഡിയര്‍മാരുടെ ചര്‍ച്ച നാളെ നടക്കും

January 13, 2013 പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: ഇന്ത്യാ- പാക് ബ്രിഗേഡിയര്‍മാരുടെ ചര്‍ച്ച നാളെ നടക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് പുഞ്ചിലെ സെക്കന്ദാബാദില്‍ നടക്കും. പൂഞ്ച് മേഖലയില്‍ വീണ്ടും വെടിവെപ്പുണ്ടായതായി റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തിയില്‍ നുഴഞ്ഞു കയറ്റക്കാരുടെ സന്നിധ്യമുണ്ടെന്ന് ഇന്ത്യ ആരോപിച്ചു. പൂഞ്ചിലെ കൃഷ്ണഗഠി സബ്‌സെക്ടറില്‍ നുഴഞ്ഞു കയറ്റക്കാരെ കണ്ടെത്തിയതായി പ്രതിരോധ വക്താവ് കേണല്‍ ആര്‍.കെ പാല്‍ട്ട അറിയിച്ചു.

ഇവര്‍ക്കുനേരെ ഇന്ത്യന്‍ സേന വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പ് അരമണിക്കൂര്‍ നീണ്ടുനിന്നു. ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല.അതിനിടെ ഇന്ത്യ-പാക് അതിര്‍ത്തിയിലെ സംഘര്‍ഷം അയവില്ലാതെ തുടരുകയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍