ഫിഷ്നെറ്റ് ഫാക്ടറി സ്ഥാപിക്കാന്‍ 30 കോടിയുടെ പദ്ധതിക്ക് അംഗീകാരം

January 14, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: രാഷ്ട്രീയ കൃഷി വികാസ് യോജന (ആര്‍.കെ.വി.വൈ.) പദ്ധതി പ്രകാരം സംസ്ഥാനത്ത് സ്ഥാപിക്കുന്ന ഫിഷ്നെറ്റ് ഫാക്ടറിയുടെ നിര്‍മ്മാണത്തിന് 30 കോടി രൂപ അനുവദിച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമുണ്ടായത്. 27 കോടി രൂപയാണ് ആര്‍.കെ.വി.വൈ. പദ്ധതി പ്രകാരം ഫിഷ്നെറ്റ് ഫാക്ടറിക്ക് ലഭിക്കുക. ശേഷിച്ച 2 കോടി രൂപ സംസ്ഥാന സര്‍ക്കാരും ഒരു കോടി രൂപ മത്സ്യഫെഡും മുടക്കുമെന്ന് മന്ത്രി കെ.ബാബു അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍