യുവാവ്‌ ട്രെയിനില്‍ നിന്നു വീണു മരിച്ചു

November 6, 2010 കേരളം,മറ്റുവാര്‍ത്തകള്‍

കണ്ണൂര്‍: കോട്ടയം സ്വദേശിയായ യുവാവ്‌ ചെറുവത്തൂരില്‍ ട്രെയിനില്‍ നിന്നും വീണു മരിച്ചു. കോട്ടയം കോരുത്തോട്‌ തിച്ചലാക്കട്ടി ജോസ്‌ ആന്റണിയുടെ മകന്‍ സോജിന്‍ ജോസ്‌(22)ആണു മരിച്ചത്‌. ഇന്നു രാവിലെ ചെറുവത്തൂര്‍ മയ്യിച്ച ചെറിയപാലത്തിനു സമീപം മംഗള- നിസാമുദീന്‍ എക്‌സ്‌പ്രസില്‍ നിന്നും വീണാണ്‌ അപകടം.
സോജിന്റെ പഴ്‌സില്‍ നിന്നും ലഭിച്ച മേല്‍വിലാസമാണു തിരിച്ചറിയാന്‍ സഹായകമായത്‌. അപകടവിവരം ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്‌. മുംബൈയില്‍ നിന്നും എറണാകുളത്തേക്കുള്ള യാത്രയ്‌ക്കിടെയാണു അപകടം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം