സൈനികര്‍ സഞ്ചരിച്ച ട്രെയിന്‍ മറിഞ്ഞ് 19 മരണം

January 15, 2013 രാഷ്ട്രാന്തരീയം

കെയ്‌റൊ:  സൈനികര്‍ സഞ്ചരിച്ച ട്രെയിന്‍ തിങ്കളാഴ്ച അര്‍ധരാത്രി കെയ്‌റോയ്ക്ക് സമീപം മറിഞ്ഞ് 19 പേര്‍ മരിച്ചു. നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു.

പുതിയതായി സൈന്യത്തിലേയ്ക്ക് റിക്രൂട്ട് ചെയ്ത 1328 യുവാക്കളുമായികെയ്‌റോയിലെ ക്യാമ്പിലേയ്ക്ക് പോവുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ട്രെയിനിന്റെ അവസാനത്തെ രണ്ട് ബോഗികള്‍ പാളംതെറ്റി മറിയുകയായിരുന്നു. അപകടം അര്‍ധരാത്രിയായതിനാല്‍ രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമായിരുന്നു. ടോര്‍ച്ചിന്‍റെ  സഹായത്തോടെയാണ് ഛിന്നഭിന്നമായ ബോഗിയുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് മരിച്ചവരെയും പരിക്കേറ്റവരെ പുറത്തെടുത്തത്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം