സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം: പ്രത്യേക സെഷന്‍സ് കോടതി സ്ഥാപിക്കും

January 16, 2013 കേരളം,പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക സെഷന്‍സ് കോടതികള്‍ തുടങ്ങാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ജില്ലാ സെഷന്‍സ് കോടതികളാകും തുടങ്ങുക. ഇതിനായി 18 തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കിന്റെ ഭാഗമായി ക്രിമിനല്‍ കേസില്‍ പെട്ടവര്‍ക്കെതിരേ നടപടി തുടരാനും പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക് ഡയസ്നോണ്‍ ബാധകമാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ സമ്മാനതുക ഇരട്ടിയാക്കിക്കൊണ്ടുള്ള തീരുമാനത്തിനും മന്ത്രിസഭായോഗം അംഗീകാരം നല്‍കി. കഴിഞ്ഞ ദിവസം മലപ്പുറം കലോത്സവത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി ഇക്കാര്യം പ്രസ്താവിച്ചിരുന്നു. 2000, 1800, 1200 എന്നിങ്ങനെയാണ് സമ്മാനതുകകള്‍ വര്‍ധിപ്പിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം