പൊതുവിതരണ സംവിധാനം : ശില്പശാല സംഘടിപ്പിക്കുന്നു

January 16, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ പൊതുവിതരണ സംവിധാനം സമ്പൂര്‍ണ്ണമായി കമ്പ്യൂട്ടര്‍വത്കരിക്കുവാനുള്ള പദ്ധതി നയരൂപീകരണത്തിനുവേണ്ടി ദ്വിദിന ശില്പശാല ജനുവരി 28, 29 തീയതികളില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കും. ഈ രംഗത്ത് പ്രഗത്ഭ്യം തെളിയിച്ച വിദഗ്ദ്ധര്‍, കേന്ദ്ര സര്‍ക്കാര്‍, ഛത്തീസ്ഗഡ്, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍, സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ളൈസ് വിവര സാങ്കേതിക, തൊഴില്‍, പൊതുഭരണം തുടങ്ങിയ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥര്‍ മാധ്യമ പ്രതിനിധികള്‍ എന്നിവര്‍ ശില്പശാലയില്‍ പങ്കെടുക്കും.

വിവരങ്ങള്‍ക്ക് ദി ഡയറക്ടര്‍ ഓഫ് സിവില്‍ സ്പ്ളൈസ്, ഓഫീസ് ഓഫ് ദി കമ്മീഷണര്‍ ഓഫ് സിവില്‍ സപ്ളൈസ്, പബ്ളിക് ഓഫീസ് ബില്‍ഡിങ്, തിരുവനന്തപുരം, പിന്‍ – 695 033 എന്ന വിലാസത്തിലോ എസ്.ജഗന്നാഥന്‍ , (ഫോണ്‍ : 9446327878), എ.ഷിബു (ഫോണ്‍ : 9446017790), രജ്ഞിത് എസ്.കുമാര്‍ – 9388822133 എന്നീ ഫോണ്‍ നമ്പരുകളിലോ essentialcommodity@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍