സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം 12 ആക്കിയേക്കും

January 16, 2013 പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: സബ്‌സിഡിയോടെയുള്ള സിലിണ്ടറുകളുടെ എണ്ണം ആറില്‍നിന്നും പന്ത്രണ്ട് ആക്കാന്‍ സാധ്യത. ഇതു സംബന്ധിച്ച് പെട്രോളിയം മന്ത്രാലയത്തിന്റെ ശുപാര്‍ശ ഉടന്‍ കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്‌ക്കെത്തിയേക്കും.
ഇന്ധനവില വര്‍ദ്ധനയ്‌ക്കെതിരെ നിലനില്‍ക്കുന്ന ജനവികാരം കുറയ്ക്കുന്നതിനായാണ് സിലിണ്ടറുകളുടെ നിയന്ത്രണത്തില്‍ അയവുവരുത്തുന്നത്. ഡിസലിന് 4.50രൂപയും പാചകവാതകത്തിന് 130 രൂപയും മാര്‍ച്ച് മാസത്തോടെ വര്‍ദ്ധിപ്പിക്കാനും ശുപാര്‍ശയുണ്ട്. ഇതു സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ അടുത്ത കേന്ദ്ര ബജറ്റില്‍ ഉണ്ടാകാനാണ് സാധ്യത.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍