ജി കെ എസ് എഫ് ഉപഭോക്താക്കള്‍ക്ക് മൂന്നു കിലോഗ്രാം സ്വര്‍ണം സമ്മാനം

January 16, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം:   സൗത്ത് ഇന്ത്യന്‍ ബാങ്ക് ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ അവസാനിക്കാന്‍ രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ ഉപഭോക്താക്കള്‍ക്ക് മറ്റൊരു സന്തോഷ വാര്‍ത്ത. വ്യാഴാഴ്ച മുതല്‍ പ്രതിദിന നറുക്കെടുപ്പിലെ 25 വിജയികള്‍ക്ക് മെഗാ സമ്മാനങ്ങളായി  ഓരോ പവന്‍ സ്വര്‍ണം നല്‍കാനാണു തീരുമാനം.ഇതോടെ ആകെ സമ്മാനങ്ങള്‍ മൂന്നു കിലോഗ്രാം സ്വര്‍ണത്തിലെത്തും.ഒരുഗ്രാം സ്വര്‍ണം, വീട്ടുപകരണങ്ങള്‍, ടൂറിസം പാക്കേജുകള്‍ എന്നിവയ്ക്കു പുറമെയാണീ സ്വര്‍ണ സമ്മാനങ്ങള്‍.

നറുക്കെടുപ്പിലൂടെ കണ്ടെത്തുന്ന പത്തുപേര്‍ക്ക് ഒരു ഗ്രാം സ്വര്‍ണം നല്‍കുന്നത് 25 പേര്‍ക്ക് ഓരോ പവന്‍ സ്വര്‍ണമെന്നാക്കിയത് ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന വന്‍ ആനുകൂല്യമാണെന്ന് ടൂറിസം മന്ത്രി ശ്രീ എ പി അനില്‍ കുമാര്‍പറഞ്ഞു.അതിന്റെ പ്രയോജനം ഉപഭോക്താക്കള്‍ നേടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. പ്രതിദിന നറുക്കെടുപ്പില്‍ പങ്കെടുക്കേണ്ടവര്‍ ടോള്‍ ഫ്രീ നമ്പറായ 9287011551 ലേക്ക് കൂപ്പണ്‍ നമ്പര്‍ എസ് എം എസ് ചെയ്യണം.

 

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍