ചര്‍ച്ചയാകാമെന്ന പാകിസ്ഥാന്റെ നിര്‍ദ്ദേശം ഇന്ത്യ പരിഗണിക്കുന്നു

January 17, 2013 പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: അതിര്‍ത്തി സംഘര്‍ഷത്തില്‍ ചര്‍ച്ചയാകാമെന്ന പാകിസ്ഥാന്റെ നിര്‍ദ്ദേശം ഇന്ത്യ പരിഗണിക്കുന്നു. മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ഇക്കാര്യം പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യും. അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കരുതെന്ന് സേനയ്ക്ക് പാകിസ്ഥാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യയിലെയും പാകിസ്ഥാനിലെയും ഡിജിഎംഒമാര്‍ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ സ്ഥിതിഗതികള്‍ വഷളാകാന്‍ അനുവദിക്കരുതെന്ന തീരുമാനം ഇരുകൂട്ടരും കൈക്കൊണ്ടു. ഇതിനു ശേഷമാണ് തങ്ങളുടെ സൈനികരോട് പരമാവധി സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പാക് സേന അറിയിച്ചത്.

തുടര്‍ന്നാണ് ചര്‍ച്ചയാകാമെന്ന പാക് നിര്‍ദേശം ഇന്ത്യ പരിഗണിക്കുന്നത്. ഇതോടെ ജനുവരി എട്ട് മുതല്‍ അതിര്‍ത്തിയില്‍ പുകയുന്ന സംഘര്‍ഷത്തിന് അയവു വരുത്തുമെന്നാണ് കരുതുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍