സംസ്ഥാന സ്‌കൂള്‍ കലോത്സവം നാലാം ദിവസത്തിലേക്ക്; കോഴിക്കോട് മുന്നില്‍

January 17, 2013 കേരളം

Kerala-School-Kalolsavam-2013-Liveമലപ്പുറം: സംസ്ഥാന സ്‌കൂള്‍ കലോത്സവം നാലാം ദിവസത്തിലേക്ക്. 427 പോയിന്റുമായി കോഴിക്കോട് മുന്നേറ്റം തുടരുകയാണ്. പാലക്കാട് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. തൊട്ടുപിന്നില്‍ തൃശൂരാണ്. ആറു വര്‍ഷമായി കിരീടം കൈവശം വെക്കുന്ന കോഴിക്കോട് ഇത്തവണയും നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ്.

427 പോയിന്റുമായാണ് കോഴിക്കോട് മുന്നേറുന്നത്. 10പോയിന്റുകളുടെ വ്യത്യാസത്തില്‍ 417 പോയിന്റുമായി പാലക്കാട് ജില്ല തൊട്ട് പിന്നിലുണ്ട്. 402 പോയിന്റുമായി തൃശൂരും കണ്ണൂരും മൂന്നാം സ്ഥാനത്തുമുണ്ട്. മറ്റുജില്ലകളുടെ പോയിന്റ് നില എറണാകുളം- 398,മലപ്പുറം- 387, ആലപ്പുഴ- 393, തിരുവനന്തപുരം- 389, കോട്ടയം- 375, കാസര്‍കോട്- 369, കൊല്ലം- 360, വയനാട്- 352, ഇടുക്കി- 341, പത്തനംതിട്ട- 325

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം