ജനശ്രീക്കു കൂടുതല്‍ സഹായം നല്‍കും: മുഖ്യമന്ത്രി

January 17, 2013 കേരളം

തിരുവനന്തപുരം: ജനശ്രീക്കു കൂടുതല്‍ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രാഷ്ട്രീയ കൃഷി വികാസ് യോജനയിലൂടെ പദ്ധതി സമര്‍പ്പിച്ചാല്‍ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതുപോലെ തന്നെ മറ്റു സ്വയംസഹായ സംഘങ്ങള്‍ക്കും കൂടുതല്‍ സഹായം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടുംബശ്രീയും ജനശ്രീയും തമ്മില്‍ നിലവില്‍ യാതൊരു പ്രശ്നങ്ങളുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം