ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ കേരളാ പോലീസിന് കേസെടുക്കാന്‍ അധികാരമില്ല: സുപ്രീംകോടതി

January 18, 2013 പ്രധാന വാര്‍ത്തകള്‍

Supreme_Court11ന്യൂഡല്‍ഹി: കടലില്‍ രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ കേരളാ പോലീസിന് കേസെടുക്കാന്‍ അധികാരമില്ലെന്ന് സുപ്രീംകോടതി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇറ്റാലിയന്‍ നാവികര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി  വിധി പുറപ്പെടുവിച്ചത്. വെടിവെയ്പ് നടന്നത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ അല്ല എന്ന നാവികരുടെ വാദം അംഗീകരിച്ചാണ് വിധി.

അതേസമയം നാവികരായ മാര്‍സിമിലാനോ, സാല്‍വത്തോറെ ഗിറോണ്‍ എന്നിവര്‍ക്കെതിരായ എഫ്‌ഐആര്‍ കോടതി റദ്ദാക്കിയില്ല. നവികരെ വിചാരണ ചെയ്യാന്‍ ഇന്ത്യയില്‍ പ്രത്യേക കോടതി സ്ഥാപിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. നാവികര്‍ക്കെതിരായ ക്കെതിരായ കേസ് നിലനില്‍ക്കും. മാരിടൈം നിയമം അനുസരിച്ചായിരിക്കണം വിചാരണ.

രാജ്യാന്തര കപ്പല്‍ ചാലിലാണ് അപകടം നടന്നത്. 12.5 നോട്ടിക്കല്‍ മൈല്‍ പരിധിയില്‍ വെടിവെയ്പ്പു നടന്നാല്‍ മാത്രമേ കേരളത്തിന് കേസെടുക്കാന്‍ അധികാരമുള്ളൂവെന്നാണ് നാവികര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചത്.

ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍, ജസ്റ്റിസ് ചെലമേശ്വര്‍ എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് ഉത്തരവ്.

കേസെടുക്കാന്‍ കേരളാ പോലീസിന് അവകാശമുണ്ടെന്ന് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. കേസ്സെടുക്കാന്‍ കേരളത്തിന് അധികാരമുണ്ടെന്നും ഇറ്റലി നല്‍കിയ ഹര്‍ജി നിലനില്‍ക്കില്ലെന്നും കേന്ദ്ര സര്‍ക്കാറും നേരത്തെ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ റോമിലെ സൈനിക കോടതിക്ക് മാത്രമാണ് വിചാരണ നടത്തുന്നതിനുള്ള അധികാരമെന്നാണ് ഇറ്റലിയുടെ വാദം.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍