എച്‌സിഎല്‍ പഠനസഹായികള്‍ ബിഗ്ബസാര്‍‌ സ്റ്റോറുകളില്‍ ലഭിക്കും

January 18, 2013 മറ്റുവാര്‍ത്തകള്‍

hclകൊച്ചി :  എച്‌സി എല്‍ ഇന്‍ഫോസിസ്റ്റംസിന്റെ ഭാഗമായഎച്‌സി എല്‍ ലേണിങ്ങും ബിഗ് ബസാറും തമ്മിലുള്ള ധാരണയനുസരിച്ച്എച്‌സി എല്‍ ലേണിങ്ങിന്റെ ഉല്‍പന്നങ്ങള്‍ ബിഗ് ബസാര്‍‌സ്റ്റോറുകള്‍ വഴിവില്‍പന നടത്തുന്നു. രാജ്യത്തെ 60 കേന്ദ്രങ്ങളിലായി പ്രവര്‍ത്തിക്കുന്ന 118 ബിഗ് ബസാര്‍‌ സ്റ്റോറുകളിലും വിദ്യാര്‍ഥികളുടെ പഠനം സുഗമമാക്കുന്നതിന് സഹായകമായ എച്‌സി എല്‍ സോഫ്റ്റ്‌വേറുകള്‍ലഭ്യമാണ്.

പരീക്ഷകളില്‍കൂടുതല്‍ മാര്‍ക്ക് നേടുന്നതിന് വിദ്യാര്‍ഥികള്‍ക്ക്‌ സഹായകമായ മൈ എഡുവേള്‍ഡ് മാര്‍ക്‌സ് ബൂസ്റ്റര്‍ പായ്ക്ക്  ബിഗ്ബസാര്‍‌സ്റ്റോറുകളില്‍ നിന്ന് പെന്‍ഡ്രൈവിലാക്കിലഭിക്കും. ബിഗ് ബസാറിന്റെ ചില വലിയ സ്റ്റോറുകളില്‍ ഈ സോഫ്റ്റ്‌വേറിന് റെലൈവ് ഡമോണ്‍സ്റ്റ്രേഷനുകളുണ്ടാവുമെന്ന് എച്‌സി എല്‍ ഇന്‍ഫോ സിസ്റ്റംസ്എക്‌സിക്യൂട്ടീവ്‌വൈസ് പ്രസിഡന്റ് – മാര്‍ക്കറ്റിങ് രോതിന്‍ ഭട്ടാചാര്യ പറഞ്ഞു. പാഠഭാഗങ്ങള്‍ 2ഡി, 3ഡി ആനിമേഷനുകള്‍ വഴിഎളുപ്പത്തില്‍ മനസ്സിലാക്കാന്‍ സഹായകമായ മൈ എഡുവേള്‍ഡ് മാര്‍ക്‌സ് ബൂസ്റ്റര്‍, ഒരു ലക്ഷത്തോളംചോദ്യങ്ങള്‍ വഴിവിദ്യാര്‍ഥിയുടെ പരീക്ഷക്കായുള്ള ഒരുക്കം പൂര്‍ണമാണോ എന്ന് പരിശോധിക്കാന്‍ പര്യാപ്തമാണ്.  ചിലചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളും അതില്‍തന്നെ ഉണ്ടാവും. വിദ്യാര്‍ഥികളുടെ പ്രകടനം വിലയിരുത്തിയശേഷം യഥാര്‍ഥസ്ഥിതി മാതാപിതാക്കളെ അറിയിക്കാനും സംവിധാനമുണ്ട്.

ബിഗ് ബസാറുമായുണ്ടാക്കിയ ധാരണയുടെ ഭാഗമായിവാങ്ങുന്ന മൈ എഡുവേള്‍ഡ് മാര്‍ക്‌സ് ബുസ്റ്ററിനോടൊപ്പം അടുത്ത വര്‍ഷത്തേക്കാവശ്യമായ മറ്റൊരു സോഫ്റ്റ്‌വേര്‍ സൗജന്യമായി ലഭിക്കുന്നതാണ്. മൈഎഡുവേള്‍ഡ്മാര്‍ക്‌സ് ബുസ്റ്റര്‍ 5, 7 ഗ്രേഡുകള്‍ക്ക് ഈ ഓഫര്‍ ബാധകമല്ല.

ബിഗ് ബസാറുമായുള്ളസഖ്യത്തിനു പുറമെ ജനുവരി മുതല്‍ മാര്‍ച്ച്‌വരെയുള്ള കാലയളവില്‍ രാജ്യത്തെ 500-ലേറെ സ്‌കൂളുകളില്‍ എച്ച്‌സി എല്‍ ലേണിങ്ങിന്റെ ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതാണ്. കൂടാതെ ഓണ്‍ലൈനായിവാങ്ങുന്നതിന് allschoolstuff.in, yokibu.com, hclstore.in എന്നീസൈറ്റുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തെ 2500-ലേറെ പ്രമുഖസ്‌കൂളുകളില്‍എച്‌സി എല്‍ ലേണിങ്ങിന്റെസോഫ്റ്റ്‌വേര്‍ പഠന സഹായികള്‍ ഇപ്പോള്‍ ഉപയോഗത്തിലുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍