എല്ലാ പോലീസ് സ്റ്റേഷനുകളിലും ജുവനൈല്‍ പോലീസ് ഓഫീസര്‍മാരെ നിയമിക്കണം: സുപ്രീംകോടതി

January 18, 2013 ദേശീയം

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും പ്രത്യേക ജുവനൈല്‍ പോലീസ് ഓഫീസര്‍മാരെ നിയമക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. കുട്ടികളുടെ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി ഓരോ ജില്ലകളിലും പ്രത്യേകം പരിശീലനം ലഭിച്ച യൂണിറ്റുകള്‍ സ്ഥാപിക്കണമെന്നും കുട്ടികളെ കാണാതാവുന്നത് ഉള്‍പ്പെടെയുള്ള കേസുകളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. സ്റ്റേഷനുകളിലെ പ്രത്യേക ജുവനൈല്‍ പോലീസ് ഉദ്യോഗസ്ഥരുടെ നിയമനത്തിനായുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം