ശ്രീരാമനവമി മഹോത്സവ സ്വാഗതസംഘം രൂപീകരിച്ചു

January 18, 2013 കേരളം

തിരുവനന്തപുരം: ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ അനുഗ്രഹാശിസ്സുകളോടെ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ ആണ്ടുതോറും നടത്തിവരാറുള്ള ശ്രീരാമനവമി മഹോത്സവത്തിന്റെ സ്വാഗതസംഘ രൂപീകരണയോഗം ജനുവരി 12 നു രാവിലെ 11 മണിക്ക് ആശ്രമം ആഡിറ്റോറിയത്തില്‍ മിഷന്‍ പ്രസിഡന്റ് ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദസരസ്വതിയുടെ അദ്ധ്യക്ഷതയില്‍ നടന്നു.

2013 മാര്‍ച്ച് 27നു കൊല്ലൂര്‍ ശ്രീ മൂകാംബികാ ദേവീക്ഷേത്ര സന്നിധിയില്‍ നിന്നാരംഭിച്ച് കന്യാകുമാരി വഴി തിരുവനന്തപുരത്ത് എത്തിച്ചേരുന്ന  ശ്രീരാമരഥയാത്ര, ശ്രീരാമലീല, ശ്രീരാമായണ നവാഹയജ്ഞം, ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനം എന്നിവ ഉള്‍ക്കൊള്ളിച്ച് ഏപ്രില്‍ 28നു ആറാട്ടോടെ പര്യവസാനിക്കുന്ന വിപുലമായ പരിപാടികള്‍ക്കു യോഗം രൂപകല്പന ചെയ്തു. അതിന്റെ വിജയകരമായ നടത്തിപ്പിലേക്കായി സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി (ചെയര്‍മാന്‍), ബ്രഹ്മചാരി പ്രവിത് കുമാര്‍ (ജനറല്‍ കണ്‍വീനര്‍), കമ്മിറ്റി കണ്‍വീനര്‍മാരായി ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍ (പ്രോഗ്രാം) ടി.മായാമോഹന്‍ (പ്രചാരണം), വി.ജി.നായര്‍ (സാമ്പത്തികം), ജഗതി കെ.പത്മനാഭപിള്ള (പന്തല്‍), ഡി. ഭഗവല്‍ദാസ്, പാപ്പനംകോട് അനില്‍കുമാര്‍ (ശ്രീരാമലീല), കൊന്നമൂട് ഗോപാലകൃഷ്ണന്‍ നായര്‍ (ആറാട്ട്) എന്നിവരടങ്ങുന്ന നൂറ്റി ഒന്നു പേരുടെ സ്വാഗതസംഘം രൂപീകരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം