കടല്‍ക്കൊല: സുപ്രീംകോടതിയുടേത് ദോഷമില്ലാത്ത വിധിയെന്നു മുഖ്യമന്ത്രി

January 18, 2013 കേരളം,പ്രധാന വാര്‍ത്തകള്‍

  • കേരളത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി

Ummen-c1തിരുവനന്തപുരം: കൊല്ലം നീണ്ടകര തീരത്ത് രണ്ട് മത്സ്യതൊഴിലാളികളെ വെടിവെച്ചു കൊന്ന കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ കേസ് എടുക്കാന്‍ കേരളത്തിനു അധികാരമില്ലെന്ന സുപ്രീംകോടതി വിധി ദോഷമില്ലാത്തതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോടതി വിധി മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ നിയമപ്രകാരമുള്ള വിചാരണയാണ് സംസ്ഥാന സര്‍ക്കാരും ആവശ്യപ്പെട്ടിരുന്നത്. അതോടൊപ്പം സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രദേശത്തിനു ഒറ്റ സെസ് പദവി നല്‍കാനുള്ള കേന്ദ്ര സെസ് അനുമതി ബോര്‍ഡിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം കേസില്‍ കേരളത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നിയമവിദഗ്ധരുമായി ചേര്‍ന്ന് ഭാവി നടപടികളേക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ കേസ് എടുക്കാന്‍ കേരളത്തിനു അധികാരമില്ലെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം