വനിതാ ക്രിക്കറ്റ്: വേദി മാറ്റിയേക്കും

January 18, 2013 കായികം

മുംബൈ: വനിതാ വേള്‍ഡ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ വേദി മാറ്റാന്‍ സാധ്യത. ഇന്ത്യാ- പാക് അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ജനുവരി 31 മുതല്‍ ഫെബ്രുവരി 17 വരെ നടത്താനിരുന്ന മത്സരം മുംബൈയില്‍ നിന്ന്  മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.

ടൂര്‍ണമെന്റിന്റെ വേദി ഇന്ത്യയില്‍ നിന്ന് മാറ്റി നിശ്ചയിക്കണമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയോട് ആവശ്യപ്പെട്ടിരുന്നു. ക്രിക്കറ്റ് മത്സരം നടത്താനുള്ള അനുമതിക്കായി ബിസിസിഐ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനെ സമീപിച്ചിരുന്നെങ്കിലും അവര്‍ അനുമതി നിഷേധിക്കുകയായിരുന്നു. നിലവിലെ ഷെഡ്യൂള്‍ പ്രകാരം പാകിസ്ഥാന്‍ വനിതകള്‍ ജനുവരി 26ന് മുംബൈയിലെത്തും.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം