വനിതാ ലോകകപ്പ് ക്രിക്കറ്റ് കട്ടക്കില്‍

January 19, 2013 കായികം

കട്ടക്ക്: വനിതാ ലോകകപ്പ് ക്രിക്കറ്റ്  പാകിസ്താന്റെ മത്സരങ്ങളുടെ വേദി മുംബൈയില്‍നിന്ന്  ഒറീസ്സയിലെ കട്ടക്കിലേക്ക് മാറ്റി. പാകിസ്താന്‍ വിരുദ്ധവികാരം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പാകിസ്താന്‍ ഉള്‍പ്പെടുന്ന ബി ഗ്രൂപ്പിലെ മത്സരങ്ങള്‍ മുംബൈയില്‍ നിന്നും കട്ടക്കിലേക്ക് മാറ്റിയത്.

അഹമ്മദാബാദിലേക്ക് വേദി മാറ്റാന്‍ ബിസിസിഐ ശ്രമിച്ചെങ്കിലും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ എതിര്‍പ്പിനെ തുടര്‍ന്ന് കട്ടക്കിലേക്ക് മാറ്റുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം