പൊതുഅവധി- സംസ്ഥാന സ്കൂള്‍ ഐ.ടി. മേളയിലെ മത്സരങ്ങള്‍ക്കു മാറ്റം

January 19, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ജനുവരി 24 ന് സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ നടത്താനിരുന്ന സംസ്ഥാന സ്കൂള്‍ ഐ.ടി. മേളയുടെ എല്ലാ മത്സരങ്ങളും 23ന് നടത്തും. പുനഃപ്രകമീകരിച്ച മത്സരവിവരങ്ങള്‍ അതത് ജില്ലകളിലെ ഐടി@സ്കൂള്‍ ഡിസ്ട്രിക്ട് കോ-ഓഡിനേറ്റര്‍മാരില്‍ നിന്നും ലഭിക്കുമെന്ന് എക്സിക്യുട്ടീവ് ഡയറക്ടര്‍ അബ്ദുള്‍ നാസര്‍ കൈപ്പഞ്ചേരി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9809385113.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍