പടക്കനിര്‍മാണ ശാലയ്ക്ക് തീപിടിച്ച് 3 പേര്‍ മരിച്ചു

January 20, 2013 കേരളം,പ്രധാന വാര്‍ത്തകള്‍

explosion-sliderകൊല്ലം: കൊല്ലം പത്തനാപുരത്ത് പടക്കനിര്‍മാണ ശാലയ്ക്ക് തീപിടിച്ച് 3 പേര്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. തീ നിയന്ത്രണവിധേയമായി. മാലൂര്‍ സ്വദേശിയായ പ്രസന്നന്റെ ഉടമസ്ഥതയിലുള്ള പടക്ക നിര്‍മാണശാലയ്ക്കാണ് തീപിടിച്ചത്. പ്രസന്നന്റെ മകന്‍ ആദര്‍ശ്, പൊടിയന്‍ എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10,000 രൂപ അടിയന്തര സഹായം പ്രഖ്യാപിച്ചു.

ഏഴു പേരാണ് അപകടസമയത്ത് പടക്കനിര്‍മ്മാണ ശാലയില്‍ ഉണ്ടായിരുന്നത്. പരുക്കേറ്റ നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആളൊഴിഞ്ഞ സ്ഥലത്ത് ഒരു റബ്ബര്‍ത്തോട്ടത്തില്‍ സ്ഥിതി ചെയ്യുന്ന പടക്കശാല തീ പിടുത്തത്തില്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. രാവിലെ 9.30ഓടെയാണ് സ്‌ഫോടനമുണ്ടായത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം