ഡീസല്‍ വിലവര്‍ദ്ധന: ബസ് ചാര്‍ജ് വര്‍ധിപ്പിക്കില്ല – ഗതാഗതമന്ത്രി

January 20, 2013 കേരളം

തിരുവനന്തപുരം: ഡീസല്‍ വില വര്‍ദ്ധിപ്പിക്കുന്നത് കെ.എസ്.ആര്‍.ടി.സിയെ കടുത്ത പ്രതിസന്ധിയില്‍ ആക്കിയിട്ടുണ്ടെങ്കിലും യാത്രാ നിരക്ക് വ‌ര്‍ദ്ധിപ്പിക്കില്ലെന്ന് ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ഇപ്പോള്‍ തന്നെ കെ.എസ്.ആര്‍.ടി.സി 900 കോടി രൂപയുടെ നഷ്ടത്തിലാണ്. ഈ നിലയില്‍ ഇനി മുന്നോട്ട് പോകാനാവില്ലെന്നും മന്ത്രി പറഞ്ഞു.

കെഎസ്‌ആര്‍ടിസിയെ എണ്ണകമ്പനികള്‍ വന്‍കിട ഉപഭോക്താക്കളുടെ ഗണത്തില്‍പെടുത്തിയതോടെ ഇനി അധികവിലയായിരിക്കും ഡീസലിന്‌ നല്‍കേണ്ടിവരിക. ലിറ്ററിന്‌ 11.43 രൂപയാണ്‌ അധികമായി നല്‍കേണ്ടിവരിക. ഈ നിലയില്‍ ഒരു മിനിറ്റ്‌ പോലും മുന്നോട്ടുപോകാനാകില്ലെന്ന്‌ മന്ത്രി പറഞ്ഞു. അടിയന്തര പരിഹാരമുണ്ടായില്ലെങ്കില്‍ ഗതാഗതസംവിധാനം നാമാവശേഷമാകുമെന്നും ആര്യാടന്‍ മുന്നറിയിപ്പ്‌ നല്‍കി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം