ഫയര്‍ഫോഴ്സിലേക്ക് ഉപകരണങ്ങള്‍ വാങ്ങിയതിലെ അഴിമതി അന്വേഷിക്കും: ആഭ്യന്തരമന്ത്രി

January 21, 2013 കേരളം

തിരുവനന്തപുരം: ഫയര്‍ഫോഴ്സിലേക്ക് ഉപകരണങ്ങള്‍ വാങ്ങിയതിലെ അഴിമതി അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. എസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനായിരിക്കും അന്വേഷണച്ചുമതല. പര്‍ച്ചേസ് റിക്കാര്‍ഡ് മുഴുവന്‍ പരിശോധിക്കും. അന്വേഷണം അനിശ്ചിതമായി വൈകാതിരിക്കാന്‍ മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും മന്ത്രി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം