ചെറുകിട വ്യാപാരികളുടെ താല്‍പര്യം സംരക്ഷിക്കണം: സുപ്രീംകോടതി

January 22, 2013 പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: ചില്ലറ വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം(എഫ്ഡിഐ) അനുവദിച്ചത് ചെറുകിട വ്യാപാരികളെ ബാധിക്കില്ലെന്ന് ഉറപ്പുവരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി. ചില്ലറ വ്യാപരമേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കുന്നതുവഴി ചെറുകിട വ്യാപാരികളെ ബാധിക്കരുത്.

വന്‍കിട കമ്പനികള്‍ കൃത്രിമമായി ഭക്ഷ്യവസ്തുക്കളുടെ വിലകുറയ്ക്കുകയും ഇതുവഴി ചെറുകിട വ്യാപാരികളുടെ കച്ചവടം പൂട്ടുമെന്നും വന്‍കിട കമ്പനികള്‍ വിപണിയില്‍ ആധിപത്യം സ്ഥാപിച്ച് വിലക്കയറ്റമുണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു. സത്യവാങ്മൂലം നല്‍കാന്‍ കോടതി സര്‍ക്കാരിന് മൂന്നാഴ്ചത്തെ സമയം അനുവദിച്ചു. സര്‍ക്കാരിന്റെ തീരുമാനം ചെറുകിട വ്യാപാരികളെ ബാധിക്കാതിരിക്കാന്‍ ചില നിയന്ത്രണങ്ങള്‍ വേണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍