മൊബൈല്‍ കമ്പനികള്‍ കോള്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു

January 23, 2013 ദേശീയം

ന്യൂഡല്‍ഹി:  മൊബൈല്‍ കമ്പനികള്‍ കോള്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു. പ്രമുഖ മൊബൈല്‍ കമ്പനികളായ എയര്‍ടെല്‍, വൊഡാഫോണ്‍, ഐഡിയ തുടങ്ങിയ മൊബൈല്‍ കമ്പനികളാണ് കോള്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചത്.  എയര്‍ടെല്‍ ഒരു മിനിറ്റിന്റെ നിരക്കില്‍ നൂറു ശതമാനത്തിന്റെ വര്‍ധനവ വരുത്തി. നിലവിലെ നിരക്കായ മിനുട്ടിന് ഒരു രൂപ എന്നത് രണ്ടു രൂപയാക്കിയാണ് എയര്‍ടെല്‍ വര്‍ധിപ്പിച്ചത്.

മറ്റൊരു മൊബൈല്‍ കമ്പനിയായ ഐഡിയ സെക്കന്‍ഡിന് 1.2 രൂപ എന്ന നിരക്ക് സെക്കന്‍ഡിന് രണ്ടു പൈസയായും ഉയര്‍ത്തി. രാജ്യത്തെ 22 ടെലികമ്മ്യൂണിക്കേഷന്‍ സോണുകളിലും ഘട്ടം ഘട്ടമായി നിരക്ക് വര്‍ധിപ്പിക്കാനാണ് കമ്പനികളുടെ തീരുമാനം. നിരക്കു വര്‍ധനക്ക് നേരത്തെ തീരുമാനമുണ്ടായിരുന്നെങ്കിലും കടുത്ത മത്സരത്തെ തുടര്‍ന്ന് ഇതില്‍ നിന്നും പിന്തിരിയുകായായിരുന്നു. സൗജന്യ കോളുകള്‍ 10 ശതമാനം മുതല്‍ 25 ശതമാനം വരെ വെട്ടിക്കുറക്കും. പ്രീപെയ്ഡ് ഉപഭോക്താക്കളുടെ വൗച്ചറുകളില്‍ 25 ശതമാനം വരെ കുറയും. ഐഡിയ ചില സര്‍ക്കിളുകളില്‍ ഫ്രീ ടോക്ക് ടൈം നിര്‍ത്തിവെക്കാനും സാധ്യതയുണ്ട്.

2ജി പ്ലാനുകളിലും എയര്‍ടെല്‍, വോഡഫോണ്‍ എന്നീ കമ്പനികള്‍ നിരക്ക് വര്‍ധിപ്പിച്ചു. 100 രൂപക്ക് ഒരു ജിബി എന്നത് 125 രൂപയായാണ് എയര്‍ടെല്‍ വര്‍ധിപ്പിച്ചത്. നിരക്കു വര്‍ധനവ് ഇരു എയര്‍ടെല്‍, ഐഡിയ കമ്പനികളുടെ ഓഹരികള്‍ക്ക് നേട്ടമായി. ഐഡിയയുടെ ഓഹരി 3.5 ശതമാനവും എയര്‍ടെലിന്റെ ഓഹരി 4 ശതമാനവും വര്‍ധിപ്പിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം