ഹൈടെക് മോഷണം: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിച്ചോര്‍ പോലീസ് പിടിയില്‍

January 23, 2013 കേരളം,പ്രധാന വാര്‍ത്തകള്‍

bunty-chorതിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിച്ചോര്‍ കര്‍ണ്ണാടക പോലീസിന്റെ പിടിയിലായില്‍. കര്‍ണാടക പോലീസിന്റെ കണ്ണില്‍പ്പട്ട ബണ്ടിച്ചോര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ രണ്ടു പോലീസുകാരെ കുത്തി പരുക്കേല്‍പ്പിച്ചതായും സൂചനയുണ്ട്. കര്‍ണാടക തമിഴ്‌നാട് അതിര്‍ത്തിയില്‍ ബണ്ടിച്ചോര്‍ സഞ്ചരിച്ചിരുന്ന കാര്‍ കര്‍ണ്ണാടക പോലീസ് തടഞ്ഞപ്പോള്‍ പോലീസുകാരെ കുത്തി പരുക്കേല്‍പ്പിച്ചു. പിന്നീട് ടാക്‌സി കാറില്‍ കര്‍ണാടകയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പോലീസ് പിന്തുടര്‍ന്നു പിടിച്ചതായാണ് വിവരം.

അതേസമയം തിരുവനന്തപുരത്തു നിന്നും മോഷ്ടിച്ചതായി പറയപ്പെടുന്ന ആഡംബര കാര്‍ കണ്ടെത്തിയതായി സൂചന. കര്‍ണ്ണാടക പോലീസാണ് ഇതു സംബന്ധിച്ച സന്ദേശം കേരള പോലീസിന് കൈമാറിയത്. കര്‍ണാടകയിലെ ഹൊസൂര്‍  പുന ഹൈവേയില്‍ വാഹനം കണ്ടെത്തിയതായാണ് കര്‍ണാടക പോലീസ് അറയിച്ചിരിക്കുന്നത്.  TN 74 M 0480 എന്ന രജിസ്‌ട്രേഷന്‍ നമ്പറിലുള്ള ആഡംബര വാഹനമാണ് കണ്ടെത്തിയിരിക്കുന്നത്.

പട്ടത്തെ വിദേശമലയാളിയുടെ നിന്നുമാണ് ബണ്ടിച്ചോര്‍ മോഷണം നടത്തിയത്.. മോഷണത്തിന് പിന്നില്‍ അന്താരാഷ്ട്ര കുറ്റവാളി ബണ്ടിച്ചോര്‍ എന്ന ദേവീന്ദര്‍ സിങ് ആണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

വിദേശ മലയാളിയുടെ വീട്ടില്‍ നിന്ന് കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ആഡംബര കാര്‍ അടക്കം 30 ലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്നത്. വീടിന്റെ മുന്‍വശത്തെ ചുവരില്‍ സ്ഥാപിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് ഇളക്കി മാറ്റി അകത്തു കടന്ന മോഷ്ടാവ് താക്കോല്‍ സംഘടിപ്പിച്ചു റിമോട്ട് സംവിധാനമുള്ള ഗേറ്റ് തുറക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു മോഷണം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം