ജഗന്‍മോഹന്‍ റെഡ്ഡിയുടെ ജാമ്യാപേക്ഷ തള്ളി

January 24, 2013 ദേശീയം

Jaganmohan Reddyഹൈദരാബാദ്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയുടെ ജാമ്യാപേക്ഷ ആന്ധ്രാപ്രദേശ് ഹൈക്കോടതി തള്ളി. കേസില്‍ അന്വേഷണം നടത്തിയ സിബിഐയുടെ വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് ജഗന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്. അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്നും അന്വേഷണത്തോടു സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നും സിബിഐ കോടതിയെ ബോധിപ്പിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിലും ജഗനു കോടതി ജാമ്യം നിഷേധിച്ചിരുന്നു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ മേയ് 27നാണ് ജഗനെ സിബിഐ അറസ്റു ചെയ്തത്. ഹൈദരാബാദിലെ ചഞ്ചല്‍ഗുഡ സെന്‍ട്രല്‍ ജയിലിലാണ് ജഗനെ പാര്‍പ്പിച്ചിരിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം