ബിപിഎല്‍ ലിസ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് 25 കിലോഗ്രാം ഭക്ഷ്യധാന്യം കൂടുതല്‍ ലഭിക്കും

January 24, 2013 മറ്റുവാര്‍ത്തകള്‍

lതിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2009 ലെ ബിപിഎല്‍ ലിസ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളതും എന്നാല്‍ ഇതുവരെ ബിപിഎല്‍ കാര്‍ഡുകള്‍ ലഭിച്ചിട്ടില്ലാത്തതുമായ എപിഎല്‍ കാര്‍ഡുടമകള്‍ക്ക് പ്രതിമാസം 19 കിലോഗ്രാം അരിയും ആറ് കിലോഗ്രാം ഗോതമ്പും ഉള്‍പ്പെടെ 25 കിലോഗ്രാം ഭക്ഷ്യധാന്യം ലഭിക്കും. ബിപിഎല്‍ (നോണ്‍ സബ്സിഡി) നിരക്കില്‍ അരിക്ക് കിലോഗ്രാമിന് 6.20 രൂപയും ഗോതമ്പിന് 4.70 രൂപയും ക്രമത്തില്‍ ജനുവരി മുതല്‍ ഏപ്രില്‍ വരെ അധികമായി വിതരണം ചെയ്യും.

നിലവില്‍ ലഭിച്ചുവരുന്ന എപിഎല്‍ വിഹിതത്തിന് പുറമേയാണ് 25 കിലോഗ്രാം ഭക്ഷ്യധാന്യം വിതരണം ചെയ്യുന്നത്. 2009 ലെ ബിപിഎല്‍ ലിസ്റില്‍ ഉള്‍പ്പെട്ടതും എന്നാല്‍ ബിപിഎല്‍ കാര്‍ഡുകള്‍ ലഭിച്ചിട്ടില്ലാത്തതുമായ കുടുംബങ്ങളുടെ കാര്‍ഡ് നമ്പര്‍, റേഷന്‍ കട നമ്പര്‍, ബിപിഎല്‍ ലിസ്റ് നമ്പര്‍ എന്നിവ സഹിതമുള്ള സാക്ഷ്യപത്രം ബന്ധപ്പെട്ട പഞ്ചായത്തുകളില്‍ നിന്നും ലഭിക്കുന്ന മുറയ്ക്ക് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യും. പഞ്ചായത്തുകള്‍ക്ക് താലൂക്ക് സപ്ളൈ ആഫീസര്‍മാര്‍ മുഖാന്തിരം ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ സപ്ളൈ ഓഫീസര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍