സ്കൂള്‍ ബസ് കൊക്കയിലേയ്ക്കു മറിഞ്ഞു; ആളപായമില്ല

January 24, 2013 കേരളം

ഇടുക്കി: മൂന്നാര്‍- ദേവികുളം ഗ്യാപ്റോഡില്‍ സ്കൂള്‍ ബസ് നിയന്ത്രണംവിട്ട് കൊക്കയിലേയ്ക്കു മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. അപകടസമയത്ത് ബസില്‍ വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നില്ല. ഉടുമ്പന്‍ചോല കല്ലുപാലം വിജയമാത സ്കൂളിന്റെ ബസാണ് അപകടത്തില്‍പെട്ടത്.

50 അടിയോളം താഴ്ചയിലേയ്ക്കാണ് ബസ് മറിഞ്ഞത്. അധ്യാപകരാണ് ബസിലുണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതായും അപകടത്തില്‍പെട്ട ബസില്‍ നിന്നു മുഴുവന്‍ പേരെയും പുറത്തെടുത്തതായും ആശുപത്രിയിലേയ്ക്കു കൊണ്ടുപോയതായും പോലീസ് അറിയിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. ബസില്‍ പതിനഞ്ചോളം പേരാണ് ഉണ്ടായിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. മറ്റൊരു വാഹനത്തിനു സൈഡ് കൊടുക്കുന്നതിനിടെ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞതേത്തുടര്‍ന്ന് ബസ് കൊക്കയിലേയ്ക്കു മറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. അതേസമയം, ഇതു സംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം