ശ്രീലേഖ ഉള്‍പ്പെടെ 23 മലയാളികള്‍ക്ക് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍

January 25, 2013 കേരളം

ന്യൂഡല്‍ഹി: റിപ്പബ്‌ളിക് ദിനാഘോഷത്തിന്റെ ഭാഗമായുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നുള്ള പത്ത് പേര്‍ ഉള്‍പ്പെടെ 23 മലയാളികള്‍ക്ക് മെഡല്‍ ലഭിച്ചു. എഡിജിപി ആര്‍ ശ്രീലേഖക്ക് അതിവിശിഷ്ട സേവനത്തിനുള്ള മെഡല്‍ ലഭിച്ചു. പരമവിശിഷ്ട സേവനത്തിനുള്ള മെഡല്‍ സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍മാരായ എസ് ശ്രീനു , എം വി അസീസ് എന്നിവര്‍ക്കാണ്.

തിരുവനന്തപുരം പോലീസ് ആസ്ഥാനത്തെ എഐജി പി അശോക് കുമാര്‍, കൊച്ചി സിറ്റി ട്രാഫിക് എസിപി വി എം മുഹമ്മദ് റഫീഖ്,  ഇടുക്കി നര്‍കോട്ടിക്‌സ് സെല്‍ ഡിവൈഎസ്പി വി വിജയന്‍, കോട്ടയം നര്‍കോട്ടിക്‌സ് സെല്‍ ഡിവൈഎസ്പി എം ജെ മാത്യു, വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടറേറ്റ് ആര്‍.സുകേശന്‍, വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ എസ്‌ഐ സി കെ ചന്ദ്രന്‍, വളാഞ്ചേരി എഎസ്‌ഐ കെ സുരേന്ദ്രന്‍ എന്നിവര്‍ സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലിന് അര്‍ഹരായി.

തലശ്ശേരി അസിസ്റ്റന്റ് ജയിലര്‍ സി കെ ബാബുരാജ്, വിയ്യൂര്‍ അസിസ്റ്റന്റ് ജയിലര്‍ കെ ജെ തോമസ് എന്നിവര്‍ സ്തുത്യര്‍ഹ സേവനത്തിനുള്ള ജയില്‍ ഉദ്യോഗസ്ഥര്‍ക്കുള്ള മെഡലിന് അര്‍ഹരായി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം