പൊതുവിതരണം : പരിശീലനം 31ന്

January 25, 2013 മറ്റുവാര്‍ത്തകള്‍

പത്തനംതിട്ട: സംസ്ഥാന പൊതുവിതരണ സമ്പ്രദായത്തിന്റെ സുഗമവും കാര്യക്ഷമവുമായ നടത്തിപ്പിനും ഉപഭോക്താക്കള്‍ക്ക് ലഭിക്കേണ്ട റേഷന്‍ സാധനങ്ങള്‍ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനും സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചിട്ടുള്ള പഞ്ചായത്ത്തല ഭക്ഷ്യോപദേശക വിജിലന്‍സ് സമിതികളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റുമാരെയും ഉപഭോക്തൃസംഘടനാ പ്രതിനിധികളെയും ഉള്‍പ്പെടുത്തി ഈ മാസം 31ന് രാവിലെ 11ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഏകദിന പരിശീലന പരിപാടി നടത്തും.

അഡ്വ.കെ.ശിവദാസന്‍ നായര്‍ എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷനായിരിക്കും. ജില്ലാ സപ്ളൈ ഓഫീസര്‍ എ.മോഹന്‍, മുന്‍ താലൂക്ക് സപ്ളൈ ഓഫീസര്‍ പി.കെ.ജോസഫ് എന്നിവര്‍ ക്ളാസെടുക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍