വിജയശതമാനം കുറഞ്ഞ എന്‍ജിനിയറിംഗ് കോളജുകളില്‍ പ്രവേശനം അനുവദിക്കില്ല

January 25, 2013 കേരളം

തിരുവനന്തപുരം:  25 ശതമാനത്തില്‍ താഴെ വിജയശതമാനമുള്ള  11 സ്വാശ്രയ എന്‍ജിനിയറിംഗ് കോളജുകളില്‍ ഈ അധ്യയന വര്‍ഷം പ്രവേശനം അനുവദിക്കില്ലെന്നു വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ് പറഞ്ഞു.  വിജയശതമാനം കുറഞ്ഞ സ്വാശ്രയ എന്‍ജിനിയറിംഗ് കോളജുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണു ഈ  നടപടി. പുതിയ പ്രവേശനത്തിനു മാത്രമായാരിക്കും  നിയന്ത്രണം, ഇപ്പോള്‍ ഈ കോളജുകളില്‍ ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികളെ ഈ തീരുമാനം ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

നാലു ശതമാനത്തില്‍ താഴെ വിജയശതമാനമുള്ള എന്‍ജിനിയറിംഗ് കോളജുകള്‍ വരെ സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.  ഓരോ കോളജിനും വിജയശതമാനം ഉയര്‍ത്തുന്നതിനു നിശ്ചിത സമയ പരിധി നല്‍കിയിരുന്നു. മാനെജ്മെന്റുകളുടെ ഇഷ്ടത്തിനനുസരിച്ചു പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം