ഒബാമയ്‌ക്ക്‌ രാഷ്‌ട്രപതി ഭവനില്‍ ആചാരപരമായ സ്വീകരണം

November 8, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: യുഎസ്‌ പ്രസിഡന്റ്‌ ബറാക്‌ ഒബാമയ്‌ക്കു രാഷ്‌ട്രപതി ഭവനില്‍ ആചാരപരമായ സ്വീകരണം. ഒബാമയെയും ഭാര്യ മിഷേലിനെയും രാഷ്‌ടപ്രതി പ്രതിഭാ പാട്ടീലും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും ചേര്‍ന്നു സ്വീകരിച്ചു. ഇന്ത്യന്‍ കുതിരപ്പട്ടാളത്തിന്റെ അകമ്പടിയോടെ വന്നിറങ്ങിയ ഒബാമ പിന്നീടു സൈന്യത്തിന്റെ ഗാര്‍ഡ്‌ ഓഫ്‌ ഓണര്‍ സ്വീകരിച്ചു.
ഇന്ത്യ- യുഎസ്‌ ബന്ധം ഈ നൂറ്റാണ്ടിന്റെ ഭാവി നിര്‍വചിക്കുമെന്ന്‌ യുഎസ്‌ പ്രസിഡന്റ്‌ ബറാക്‌ ഒബാമ സ്വീകരണത്തിനു ശേഷം പറഞ്ഞു. ഇന്ത്യ വന്‍ ശക്‌തികളില്‍ ഒന്നാണ്‌. മന്‍മോഹന്‍ സിങ്ങുമായി നടത്തുന്ന നയതന്ത്രചര്‍ച്ചയില്‍ ഇന്ത്യ- യുഎസ്‌ വാണിജ്യ ബന്ധം സംബന്ധിച്ചു ചര്‍ച്ച ചെയ്യുമെന്നു ഒബാമ അറിയിച്ചു. ഇരുരാജ്യങ്ങളും വാണിജ്യ പുരോഗതി കൈവരിക്കേണ്ടത്‌ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദ വിരുദ്ധ പോരാട്ടങ്ങളിലെ ഇന്ത്യ- യുഎസ്‌ സഹകരണവും ഉഭയകക്ഷി ചര്‍ച്ചയില്‍ ചര്‍ച്ചാ വിഷയം ആകും. ഇന്ത്യയിലെയും യുഎസിലെയും സാധാരണ ജനങ്ങള്‍ തമ്മിലുളള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും യുഎസ്‌ പ്രസിഡന്റ്‌ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം