ബണ്ടി ചോറിനെ വിട്ടുകിട്ടാന്‍ നിയമനടപടികള്‍ സ്വീകരിക്കും: തിരുവഞ്ചൂര്‍

January 27, 2013 കേരളം

തിരുവനന്തപുരം: മഹാരാഷ്ട്രയിലെ പൂനെയില്‍ അറസ്റിലായ അന്തര്‍ സംസ്ഥാന മോഷ്ടാവ് ബണ്ടി ചോറിനെ കേരളാ പോലീസിനു വിട്ടുകിട്ടാന്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ജനുവരി 21-ന് പുലര്‍ച്ചെ തിരുവനന്തപുരത്ത് വന്‍ സുരക്ഷാ സംവിധാനമുള്ള വിദേശ മലയാളിയുടെ വീട്ടില്‍ നടത്തിയ കവര്‍ച്ചയുമായി ബന്ധപ്പെട്ടാണ് ബണ്ടി ചോര്‍ എന്ന ദേവീന്ദര്‍ സിംഗിനെ പൂനെ പോലീസ് അറസ്റു ചെയ്തിരിക്കുന്നത്. ബണ്ടി ചോറിനെ അറസ്റു ചെയ്തിരിക്കുന്നതു പൂനെ പോലീസ് ആയതിനാല്‍ കേരളത്തിനു ഇയാളെ വിട്ടുകിട്ടണമെങ്കില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് മന്ത്രി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം