കേരളത്തിലെ തീവണ്ടികളില്‍ നിയോഗിച്ചിരുന്ന സുരക്ഷാ ജീവനക്കാരുടെ എണ്ണം കുറച്ചു

January 27, 2013 കേരളം

തിരുവനന്തപുരം: കേരളത്തിലെ തീവണ്ടികളില്‍ റെയില്‍വേ നിയോഗിച്ചിരുന്ന സുരക്ഷാ ജീവനക്കാരുടെ എണ്ണം പകുതിയായി  വെട്ടിച്ചുരിക്കി. സുരക്ഷയ്ക്കായി നിയോഗിച്ച 200 പോലീസുകാരില്‍ 100 പേര്‍ മതിയെന്നാണ് ബോര്‍ഡിന്റെ പുതിയ നിലപാട്. ട്രെയിന്‍ യാത്രക്കിടെ സൗമ്യ എന്ന പെണ്‍കുട്ടി മാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സുരക്ഷ വര്‍ധിപ്പിച്ചത്. സുരക്ഷയ്ക്കായി റെയില്‍വേയില്‍ 400 പോലീസുകാരെ പുതിയതായി നിയമിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഇതില്‍ 200 പേരെ ആദ്യപടിയായി നിയമിച്ചപ്പോഴാണ് 100 പേര്‍ മതിയെന്ന നിലപാടുമായി റെയില്‍വേ രംഗത്ത് എത്തിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം