ഇന്തോനേഷ്യയില്‍ മണ്ണിടിച്ചില്‍: നാലു മരണം

January 27, 2013 രാഷ്ട്രാന്തരീയം

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ നാല് പേര്‍ മരിച്ചു. 18 പേരെ കാണാതായിട്ടുണ്ട്. നിരവധി വീടുകള്‍ മണ്ണിടിച്ചിലില്‍ തകര്‍ന്നു. കാണാതായവര്‍ക്ക് വേണ്ടി രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ തുടരുകയാണ്. പടിഞ്ഞാറന്‍ സുമാത്രയിലെ അഗാം ജില്ലയിലാണ് മണ്ണിടിച്ചിലുണ്ടായത്. ദുരന്തത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മഴയും മണ്ണിടിച്ചിലും രാജ്യത്ത് സാധാരണമാണ്. കനത്ത മഴയെത്തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ ഈ മാസം 32 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 46,000 ജനങ്ങളെയാണ് മഴയും മണ്ണിടിച്ചിലും ബാധിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം