ബണ്ടി ചോറിനെ കേരളാ പൊലീസിനു കൈമാറി

January 27, 2013 പ്രധാന വാര്‍ത്തകള്‍

മുംബൈ: മഹാരാഷ്ട്രയിലെ പൂനയില്‍ അറസ്റ്റിലായ കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ എന്ന ദേവീന്ദര്‍ സിങ്ങിനെ കേരളാ പൊലീസിനു കൈമാറി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉടന്‍ തന്നെ ബണ്ടി ചോറുമായി അന്വേഷണ സംഘം കേരളത്തിലേക്കു തിരിച്ചു.

ബണ്ടി ചോറിനെ അന്വേഷിച്ച് ബാംഗ്ലൂരില്‍ തങ്ങിയ അന്വേഷണ സംഘം രണ്ടേമുക്കാലോടു കൂടി പുണെയിലെത്തി. കേരളാ പൊലീസിന്റെ വാഹനവും എത്തിയതിനെ തുടര്‍ന്നാണ് ഇവര്‍ ബണ്ടിയുമായി തിരിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍