കെഎസ്ആര്‍ടിസിയുടെ അധികബാധ്യത പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കും

January 28, 2013 കേരളം,പ്രധാന വാര്‍ത്തകള്‍

ksrtc-pamba-special-buses-300x177തിരുവനന്തപുരം: ഡീസല്‍ സബ്‌സിഡി നഷ്ടമായതിനെത്തുടര്‍ന്ന് കെഎസ്ആര്‍ടിസിയില്‍ ഉണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനമായത്.  രണ്ട് മാസത്തേക്കുള്ള ബാധ്യത സര്‍ക്കാര്‍ വഹിക്കും. കേന്ദ്രത്തില്‍ സമ്മര്‍ദ്ദം തുടരാനും തിരുവനന്തപുരത്ത് ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

എല്ലാമാസവും 15 കോടിരൂപയോളം നഷ്ടമാണ് കെഎസ്ആര്‍ടിസിക്ക് ഉണ്ടാകുന്നത്. അത് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്നാണ് സൂചന. ഡിസല്‍ സബ്‌സീഡി പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചെങ്കിലും  നടപടി വൈകുന്ന സാഹചര്യത്തിലാണ് ഇന്ന് മന്ത്രിസഭായോഗം ചേര്‍ന്നത്. സഹായം അനുവദിച്ചില്ലെങ്കില്‍ കൂടുതല്‍ സര്‍വ്വീസുകള്‍ റദ്ദാക്കേണ്ടി വരുമെന്ന് കെഎസ്ആര്‍ടിസി സര്‍ക്കാരിനെ അറിയിച്ചിരുന്നു.

സര്‍വ്വീസുകള്‍ റദ്ദാക്കരുതെന്ന് നേരത്തെ മന്ത്രിസഭ നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും ഇന്നും വ്യാപകമായി കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന കെപിസിസി യോഗവും കെഎസ്ആര്‍ടിസിക്ക് സഹായം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.

 

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം