വടക്കന്‍ ജില്ലകളില്‍ അധിക വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി

January 28, 2013 കേരളം

power-linesതിരുവനന്തപുരം: ഇന്നു മുതല്‍ ഒരു മാസത്തേക്ക് തൃശൂര്‍ മുതല്‍ വടക്കോട്ടുള്ള എല്ലാ ജില്ലകളിലും പകല്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. ഫെബ്രുവരി 27 വരെ ഒന്നിടവിട്ട ദിവസങ്ങളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. രാവിലെ എട്ടു മുതല്‍ വൈകുന്നേരം മൂന്നു വരെയാണ്  വൈദ്യുതി തടസ്സപ്പെടുക. ഒരേസമയം രണ്ടു ലൈനുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ഈ ജില്ലകളില്‍ അധിക നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നിലവിലുള്ള  വൈദ്യുതിനിയന്ത്രണത്തിനു  പുറമെയാണിത്.

മഴക്കാലത്തിനു മുമ്പ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെ വടക്കന്‍ കേരളത്തിലേക്ക് വൈദ്യുതി എത്തിക്കുന്ന മാടക്കത്തറ-ഷൊര്‍ണ്ണൂര്‍, മാടക്കത്തറ-അരീക്കോട് ലൈനുകളില്‍ അറ്റകുറ്റപ്പണി ഇന്നാരംഭിച്ചു. ഓരോ ലൈനിലും ഒന്നിടവിട്ട ദിവസങ്ങളില്‍ 14 ദിവസത്തേക്കാണ് പണി നിശ്ചയിച്ചിട്ടുള്ളത്.  ഓരോ ലൈനായി അറ്റകുറ്റപ്പണിക്കു സാദ്ധ്യതയുണ്ടായിരുന്നിടത്ത് രണ്ടു ലൈനുകളിലും ഒരുമിച്ച് അറ്റകുറ്റപ്പണി ആരംഭിച്ചത് വിവാദമായിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം