കേരള ഹൈക്കോടതിയില്‍ നാല് ജഡ്ജിമാര്‍കൂടി

January 28, 2013 കേരളം

കൊച്ചി: കേരള ഹൈക്കോടതിയില്‍ പുതുതായി നാല് ജഡ്ജിമാര്‍കൂടി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരിന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കൃഷ്ണയ്യ രാമകൃഷ്ണന്‍, ഹരിപ്രസാദ്, ബാദുഷ കമാല്‍പാഷ,  ദിവാകരന്‍ രാജന്‍ എന്നിവരാണ് ചുമതലയേറ്റത്.ഇതോടെ ഹൈക്കോടതി ജഡ്ജിമാരുടെ എണ്ണം 33 ആയി.

ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍, പ്രോസിക്യൂട്ടര്‍ ജനറല്‍ ടി. ആസിഫലി,  അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ പരമേശ്വരന്‍, അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം